Monday 22 December 2014



ദിവസേന ഓരോ കവിത പരിചയപ്പെടുത്താ ആഗ്രഹമുണ്ട്; കുറഞ്ഞത്‌ ആഴ്ചയി ഒന്നെങ്കിലും.ഇന്ന് ബുക്കൊവ്സ്കിയുടെ ഒരു കവിത പരിചയപ്പെടുത്തുന്നു.

ചാൾസ് ബുക്കൊവ്സ്കി (1920- 1994 )ജർമനിയിൽ ജനിച്ച അമേരിക്കൻ കവി . ദരിദ്രരായ അമേരിക്കക്കാരുടെ സാധാരണ ജീവിതത്തെക്കുറിച്ച് ധാരാളം കവിതകളെഴുതി .’Dirty realism’എന്ന പ്രസ്ഥാനത്തിൽ ഈ കവിയെ ഉള്പ്പെടുത്തുക പതിവുണ്ട്.അദ്ദേഹത്തിന്റെ 'യുദ്ധവും സമാധാനവും'എന്ന കവിതയുടെ മലയാളപരിഭാഷ ഇവിടെ കൊടുക്കുന്നു.
2014 ഡിസംബര് 23

യുദ്ധവും സമാധാനവും
കവി: ചാൾസ് ബുക്കൊവ്സ്കി
പരിഭാഷ:കെ.രാമചന്ദ്രൻ

യഥാത്ഥ ദുഃഖാനുഭവത്തെക്കുറിച്ച്  
എഴുതുക പ്രയാസമാണ്
അത് നിങ്ങളെ പിടിച്ചു ഞെരിക്കുമ്പോ
മനസ്സിലാക്കാ അസാദ്ധ്യമാണ്.
നിങ്ങ ഭയന്ന് വിറച്ച് എന്ത് ചെയ്യണമെന്നറിയാതെ
അടങ്ങിയിരിക്കാനോ അനങ്ങാനോ കഴിയാതെ
മാന്യമായി ഭ്രാന്തുപിടിക്കാന്പോലുംകഴിയാതെ.
ഒടുവി സ്വസ്ഥത കൈവരുമ്പോ
അനുഭവത്തെ നിങ്ങൾക്കു  വിലയിരുത്താ കഴിയും
ഇത് സംഭവിച്ചത് മറ്റാക്കോ ആണെന്നാണപ്പോ തോന്നുക
ഇപ്പോ നിങ്ങളുടെ അവസ്ഥ നോക്കൂ:
ശാന്തം.
നിസ്സംഗം.
ഇപ്പോ നിങ്ങ
നഖം വെട്ടിക്കൊണ്ട്‌
മേശവലിപ്പി സ്റ്റാമ്പുക പരതിക്കൊണ്ട്‌
ഷൂവിന് പോളിഷിട്ടുകൊണ്ട്
അല്ലെങ്കി വൈദ്യുതി ബി അടച്ചുകൊണ്ട്‌:
ജീവിതം മൃദുവായ ഒരു മുഷിപ്പ് തന്നെയാണ്;
അല്ല താനും.

No comments:

Post a Comment