Monday 22 December 2014




കാലഘട്ടത്തിന്റെ കിടാങ്ങൾ

കവി:വിസ്ലാവ സിംബോർസ്ക; പോളണ്ട്

പരിഭാഷ:കെ.രാമചന്ദ്രൻ
നമ്മ കാലഘട്ടത്തിന്റെ കിടാങ്ങളാണ്.

കാലഘട്ടം രാഷ്ട്രീയമാണ്.

രാവും പകലുമുള്ള എന്റെ എല്ലാ കാര്യങ്ങളും,

രാവും പകലുമുള്ള നിങ്ങളുടെ എല്ലാ കാര്യങ്ങളും,

രാഷ്ട്രീയകാര്യങ്ങ തന്നെയാണ്.



നിങ്ങള്ക്ക് വേണമെങ്കിലും വേണ്ടെങ്കിലും,

നിങ്ങളുടെ ജീനുകക്കുള്ളതു  രാഷ്ട്രീയ ഭൂതകാലമാണ്,

നിങ്ങളുടെ തൊലിയ്ക്കു രാഷ്ട്രീയ നിറമാണ്,

കണ്ണുകക്ക്‌ രാഷ്ട്രീയ നിറമാണ്.

നിങ്ങ പറയുന്നത് പ്രതിദ്ധ്വനിക്കുന്നു,

നിങ്ങ പറയാത്തതും രാഷ്ട്രീയപ്രാധാന്യമുള്ളതുതന്നെയാണ്.



പാടത്തുകൂടെ നിങ്ങ വരുമ്പോ,

രാഷ്ട്രീയമണ്ണില്

രാഷ്ട്രീയചുവടു വച്ചാണ് നിങ്ങ  നടക്കുന്നത്



അരാഷ്ട്രീയകവിതകളും രാഷ്ട്രീയമാണ്,

ആകാശത്ത് ഇപ്പോ ഒരു ചന്ദ്രനുണ്ട്‌

അത്  ഇനിമേ ചന്ദ്രനെപ്പോലെയല്ല.



വേണമോ വേണ്ടയോ എന്നതാണ് പ്രശ്നം.

പ്രിയപ്പെട്ടവളെ, എന്തൊരു പ്രശ്നമാണിത്,ഒരു സൂചന തരു.

ഒരു രാഷ്ട്രീയ പ്രശ്നം.



രാഷ്ട്രീയമായ അഥം ആര്ജിചെടുക്കണമെങ്കി

നിങ്ങ മനുഷ്യ തന്നെ ആയിരിക്കണമെന്നില്ല.

പെട്രോളിയമോ, കാലിതീറ്റയോ

അസംസ്ക്രുതവസ്തുവോ ആയാലും മതി.

മാസങ്ങളോളം വിവാദമുണ്ടാക്കിയ

വെറും ഒരു സമ്മേളനമേശയുടെ രൂപമായാലുംമതി.



ഇതിനിടയ്ക്ക്, ആളുകള് കൊല്ലപ്പെട്ടിരുന്നു.

മൃഗങ്ങള് ചത്തുപോയിരുന്നു,

വീടുകള്ക്ക് തീ വെച്ചിരുന്നു,

പാടത്തു കാട് കയറിയിരുന്നു,

വിദൂരമായ ഏതോ
രാഷ്ട്രീയംകുറഞ്ഞ കാലഘട്ടങ്ങളിലെന്നപോലെ.

No comments:

Post a Comment