Thursday 25 December 2014

എല്ലാർക്കുമൊപ്പം തനിച്ച് 

കവി: ചാൾസ് ബുക്കൊവ്സ്കി
പരിഭാഷ:കെ.രാമചന്ദ്രൻ


മാംസം അസ്ഥിയെ പൊതിയുന്നു
അകത്തു അവർ ഒരു മനസ്സിനെ ,
ചിലപ്പോൾ ആത്മാവിനെ നിക്ഷേപിക്കുന്നു.
സ്ത്രീകൾ ചുമരിൽ കൊച്ചുപാത്രങ്ങൾ എറിഞ്ഞുടയ്ക്കുന്നു
പുരുഷന്മാർ അമിതമായി മദ്യപിക്കുന്നു  .
ആരും ആ ഒന്ന് കണ്ടെത്തുന്നില്ല.
മെത്തയിലേക്കും പുറത്തേക്കും ഇഴഞ്ഞിഴഞ്ഞു
അതിനെ തേടിക്കൊണ്ടിരിക്കുന്നു.
മാംസം അസ്ഥിയെ പൊതിയുന്നു
മാംസം മാംസത്തിൽ കവിഞ്ഞ ഒന്നിനെ
തേടുകയാണ് .
കണ്ടുകിട്ടാൻ ഒരു സാധ്യതയുമില്ല
നമ്മളെല്ലാം ഒരേ വിധിയുടെ
കെണിയിൽ അകപ്പെട്ടുപോയവരാണ്
ആരും ആ ഒന്ന്
ഒരിക്കലും കണ്ടെത്തുന്നില്ല.
നഗരത്തിലെ ചവറ്റുകൂനകൾ നിറയുന്നു
പാഴ്വസ്തുശേഖരണശാലകൾ നിറയുന്നു
ഭ്രാന്താലയങ്ങൾ നിറയുന്നു
ആശുപത്രികൾ നിറയുന്നു
ശ്മശാനങ്ങൾ നിറയുന്നു
വേറെ യാതൊന്നും
നിറയുന്നില്ല.


No comments:

Post a Comment